CinemaInterviews

സങ്കടം വരുമ്പോള്‍ ചിരിച്ചുകൊണ്ടൊരു സെല്‍ഫി അതായിരുന്നു ഊര്‍ജ്ജം, ടോവിനോ പറയുന്നു

ചുരുങ്ങിയ കാലയളവിനാല്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ടോവിനോ തോമസ്‌. എന്ന് നിന്‍റെ മൊയ്തീനിലൂടെയും ഗപ്പിയിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം. മെക്സിക്കന്‍ അപാരതയിലും, ഗോദയിലും നായകനായി തിളങ്ങിയ ടോവിനോ തന്‍റെ ഇഷ്ടമേഖലയായ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് പങ്കുവെയ്ക്കുന്നതിങ്ങനെ

സിനിമയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ജോലി രാജിവച്ചാണ് സിനിമ തെരഞ്ഞെടുത്തത്. സിനിമയിലേക്കക്ക് ഇറങ്ങിയതിനു ശേഷം രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പൈസ ഇല്ലാതെ വരും. വീട്ടില്‍ ചോദിച്ചാല്‍ പൈസ കിട്ടുമെങ്കിലും സ്വയം തീരുമാനിച്ച പ്രൊഫഷനാണല്ലോ ഇതെന്ന് ഓര്‍ത്ത് വേണ്ടന്നുവയ്ക്കും. സങ്കടം വരുമ്പോള്‍ ചിരിച്ചുകൊണ്ടൊരു സെല്‍ഫിയെടുക്കും അതായിരുന്നു ഊര്‍ജ്ജം. എന്ന് നിന്‍റെ മൊയ്തീന് ശേഷം ഒരുപാട് ഓഫറുകള്‍ വന്നു കഴിഞ്ഞ വര്‍ഷം അഞ്ച് സിനിമയെങ്കിലും എനിക്ക് ചെയ്യാമായിരുന്നു പക്ഷേ ആവേശം കൊള്ളിക്കുന്ന കഥയ്ക്ക് വേണ്ടിയായിരുന്നു എന്‍റെ കാത്തിരിപ്പ്‌. മെക്സിക്കന്‍ അപാരതയും, ഗോദയും അത് യാഥാര്‍ത്യമാക്കി.

അഭിമുഖം : മനോരമ ന്യൂസ് ചാനല്‍

shortlink

Post Your Comments


Back to top button