CinemaGeneralMollywoodNEWS

ലാലേട്ടന്‍റെ വീട്ടില്‍ നിന്നു ഇറങ്ങിയതും എന്‍റെ ഭാര്യയുടെ ബോധം പോയി- ജയസൂര്യ

ഒരു താരം ശ്രദ്ധിക്കപ്പെടുന്നത് കഥാപാത്രങ്ങളിലൂടെ മാത്രമല്ല. അതിനായി അയാള്‍ ധരിക്കുന്ന വസ്ത്രങ്ങളും ചിലപ്പോള്‍ ഭാഗമാകാറുണ്ട്. ജയസൂര്യയുടെ കഥാപാത്രങ്ങള്‍ പോലെ തന്നെ വ്യത്യസ്തവും ശ്രദ്ധേയവുമാണ് ജയസൂര്യയുടെ വസ്ത്രങ്ങളും. അതിനു പിന്നില്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഭാര്യയുടെ കൈകളാണ്. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ കേരളത്തിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരുടെ പട്ടികയില്‍ സരിതയും ഇടംപിടിച്ചിരിക്കുകയാണ്.

സരിതയ്ക്ക് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചിരിക്കുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ നല്‍കിയ അംഗീകാരത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.

ജയസൂര്യയുടെ പോസ്റ്റ്

“മോനേ… ലാലാണ് ”

കഴിഞ്ഞ ദിവസം ലാലേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… നിന്റെ ഫുക്രി സിനിമയിലെ ആ കുർത്ത ആരാ design ചെയ്തേ ?ഞാൻ പറഞ്ഞു അത് എന്റെ wife saritha-യാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് Dress design ചെയ്ത് തരാൻ പറയോ? ഞാൻ അത് കേട്ടപ്പോ തന്നെ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടൻ തന്നെയാണോ? ഞാൻ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പർ തന്നെയാണ് .. ഞാൻ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടൻ എവിടെയാണെങ്കിലും ഞാൻ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങൾ ലാലേട്ടന്റെ വീട്ടിൽ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത super star ഉം അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും design ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങൾ ഞാൻ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയിൽ കേറിയപ്പോ മുതൽ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീർന്നു പോയോന്ന് ഞാൻ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു

”ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം”

shortlink

Related Articles

Post Your Comments


Back to top button