CinemaIndian CinemaNEWSNostalgia

പെണ്‍കുട്ടികള്‍ ജാഗ്രതൈ: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; വ്യാജ ഫാസില്‍മാരും ഉണ്ണിമുകുന്ദന്മാരും പെരുകുമ്പോള്‍!

വ്യാജ ഫഹദും ഉണ്ണി മുകുന്ദന്മാരും പെരുകുന്നു!!! സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യത്തിന്റെ ഇടത്തോടൊപ്പം ചതിക്കുഴിയുടെ ഇടം കൂടിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഏത് കോണില്‍ ഇരിക്കുന്ന ഒരാളോടും എളുപ്പത്തില്‍ സംവദിക്കാന്‍ സൗഹൃദത്തിലാകാന്‍ സാധിക്കുന്ന നവ മാധ്യമങ്ങളിലെ സൗഹൃദങ്ങള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ ആഴത്തിലുള്ളതായി മാറുന്നു. നമ്മള്‍ ചാറ്റ് ചെയ്യുന്ന സുഹൃത്ത് യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തിയ വ്യക്തിയാണോ എന്ന് മനസിലാക്കാതെ സൗഹൃദം ആരംഭിക്കുന്നതും ചതിയില്‍ പെടുന്നതും നിരന്തരം വാര്‍ത്തകളായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ കൂടുതലും കബളിപ്പിക്കപ്പെടുന്നത് പെണ്‍കുട്ടികളാണ്. താരങ്ങളോട് ആരാധന കൂടുതലുള്ള ആരാധികമാര്‍ അവരുടെ ചിത്രത്തോടെയുള്ള സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ലൂടെ പരിചയം സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കും. അങ്ങനെ നിരവധിയാളുകള്‍ വ്യാജാ പ്രൊഫൈലിലൂടെ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ വീണ്ടും സജീവമാകുകയാണ്.

യുവ താരങ്ങളില്‍ ശ്രദ്ധേയരായ ഉണ്ണി മുകുന്ദന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാര്‍ വിലസുന്നത്. വ്യാജന്മാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍പ്പെട്ടു പുളിവാലുപിടിക്കുകയാണ് താരങ്ങള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ ആളെ ആവശ്യമാണെന്ന തരത്തിലുള്ള തട്ടിപ്പ് ഫഹദിന്റെ വ്യാജന്‍ ചെയ്യുമ്പോള്‍ പെണ്‍കുട്ടികളെ ഇഷ്ടമാണെന്നും അവരുമായി അശ്ലീല ചാറ്റിങ്ങും നടത്തിയും വിലസുകയാണ് വ്യാജ ഉണ്ണി മുകുന്ദന്മാര്‍. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു ഇരുവരും പോലീസില്‍ പരാതിയിട്ടുണ്ട്. തന്‍റെ വ്യാജന്മാരെക്കുറിച്ചു ഉണ്ണി മുകുന്ദന്‍ പറയുന്നതിങ്ങനെ..

‘മൂവായിരത്തിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളാണ് എന്റെ പേരുപയോഗിച്ച് പ്രത്യക്ഷപ്പെട്ടത്. യഥാര്‍ഥത്തിലുള്ളതിനുപുറമേ സ്വകാര്യാവശ്യത്തിനാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നതെന്നുപറഞ്ഞാണ് അതിന്റെ ഉപജ്ഞാതാക്കള്‍ പെണ്‍കുട്ടികളെ വശീകരിക്കുന്നത്. ഒരു പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ മാനേജര്‍ എന്നെ കാണിക്കാമെന്നുപറഞ്ഞ് ഒരു പെണ്‍കുട്ടിയുമായി എട്ടിലധികംതവണ മൂന്നാറില്‍ കറങ്ങി. വിയ്യൂര്‍ പോലീസില്‍ കേസുനല്‍കി. പോലീസ് ഇടപെട്ടതുകൊണ്ടാണ്, അല്ലെങ്കില്‍ ഞാന്‍തന്നെ അയാളെ കൈകാര്യം ചെയ്തുപോയേനെ’

‘അബ്ദുള്‍ മനാഫ് എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനെവെച്ച് മൂവായിരത്തോളം അക്കൗണ്ടുകള്‍ നീക്കംചെയ്തു. പക്ഷേ, ഇപ്പോഴും നിര്‍ബാധം വന്നുകൊണ്ടിരിക്കുന്നുണ്ട്. യഥാര്‍ഥനടനാണ് മറുതലയ്ക്കല്‍ എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധികമാര്‍ ഇത്തരം ഫെയ്സ് ബുക്ക് അക്കൗണ്ടുകളില്‍ ചാറ്റിങ്ങിനിറങ്ങുന്നത്. പലരും പുലര്‍ച്ചെ രണ്ടുമണിക്കും നാലുമണിക്കുമാണ് ചാറ്റ് ചെയ്യുന്നത് -ഉണ്ണിമുകുന്ദന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button