![](/movie/wp-content/uploads/2017/06/prash.jpg)
സംഗീത രംഗത്തെ മലയാള സിനിമയിലെ പുത്തന്‍ താരമാണ് പ്രശാന്ത് പിള്ള. എആര്‍ റഹ്മാന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശാന്ത് നേരത്തെ തന്നെ ശ്രദ്ധേയനാണ്. പ്രശാന്ത് പിള്ള സംഗീതം ചെയ്ത അങ്കമാലി ഡയറീസിലെ ഗാനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഏതൊക്കെ ഭാഷയില്‍ വര്‍ക്ക് ചെയതാലും മലയാളത്തില്‍ വര്‍ക്ക് ചെയ്യുന്നതാണ് ഏറെ അഭിമാനമെന്നു തുറന്നു പറയുകയാണ് പ്രശാന്ത്. വളരെ ചെറുപ്പം മുതലേ സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചിരുന്നുവെന്നും സംഗീതം എപ്പോഴും നൈസര്‍ഗ്ഗികമായി വരേണ്ട പക്ഷക്കാരാനാണ് താനെന്നും പ്രശാന്ത് പിള്ള പറയുന്നു. മലയാളത്തില്‍ പാട്ട് ചെയ്യുമ്പോഴുള്ള സുഖം ഒന്ന് വേറെയാണ്. ഞാന്‍ പൂനയില്‍ ജനിച്ചു വളര്‍ന്നത് കൊണ്ടാകാം മലയാളത്തിനോട് ഇത്ര നൊസ്റ്റാള്‍ജിക് ഫീല്‍. ഒരു ഉദാഹരണം പറഞ്ഞാല്‍ എപ്പോഴും അടുത്തുണ്ടാകുമ്പോള്‍ നമുക്ക് അമ്മയുടെ പ്രാധാന്യം അറിയാന്‍ കഴിയില്ല. അമ്മയില്‍ നിന്ന് അകന്ന്‍ വിദേശത്ത് നില്‍ക്കുമ്പോഴാണ് അമ്മ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മ വരിക. അതാണ് മാതൃഭാഷയോടുള്ള സ്നേഹത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് പ്രശാന്ത് പിള്ള വ്യക്തമാക്കുന്നു.
കടപ്പാട് ;കേരള കൗമുദി
Post Your Comments