CinemaGeneralKollywoodNEWS

ആദ്യം ഭാര്യക്ക് വേണ്ടി; ഇപ്പോള്‍ അനിയന് വേണ്ടി…സൂര്യ പങ്കുവയ്ക്കുന്നു

തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറുകളായി മാറികൊണ്ടിരിക്കുന്ന താരാ സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരനായ സൂര്യ വീണ്ടും നിർമാതാവാകുന്നു. അനിയൻ കാർത്തി നായകനാകുന്ന സിനിമയാണ് ഇത്തവണ സൂര്യ നിർമിക്കുന്നത്.

കാര്‍ത്തിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ഡ്യരാജാണ്. കാർത്തി ഇപ്പോൾ ധീരൻ അധികാരം ഒൻട്രു എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഇത് പൂർത്തിയായ ശേഷമാകും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

സൂര്യയുടെ ഉടമസ്ഥയിലുളള 2ഡി എന്റർടെയ്മെന്റിന്റെ കീഴിലാണ് ചിത്രം നിർമിക്കുന്നത്. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക അഭിനയിച്ച 36 വയതിനിലെആണ് 2 ഡി എന്റർടെയ്ൻമെന്റ് നിർമ്മിച്ച ആദ്യ ചിത്രം.

shortlink

Post Your Comments


Back to top button