സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച ബോളിവുഡ് താര സുന്ദരിയുടെ ഒരു ജന്മദിനാശംസകളാണ്. ദീപികാ പദുക്കോണ്‍ ത്താന്റെ അച്ഛന് പ്രകാശിനാണ് കുഞ്ഞുകാലത്തെ ചിരിയും കളിയും വാത്സല്യവും നിറഞ്ഞ മനോഹര ചിത്രത്തിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
തനിക്ക് ഏറ്റവും കൂടുതല്‍ ആത്മബന്ധമുള്ള വ്യക്തി തന്റെ അച്ഛനാണെന്ന് ദീപിക പദുക്കോണ്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്തും ജീവിത വിജയത്തിനു പിന്നിലെ ശക്തിയും അച്ഛനാണെന്ന് പൊതുപരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം ദീപിക വെളിപ്പെടുത്താറുണ്ട്.
തന്റെ ആഗ്രഹങ്ങള്‍ നിറവേറാന്‍ ഒപ്പം നില്ക്കുന്ന അച്ഛന്റെ അറുപത്തിരണ്ടാമത് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ദീപിക. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം നില്ക്കുന്ന അതിമനോഹരമായ ചിത്രമാണ് ദീപിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വേണ്ടി നിരവധി അന്താരാഷ്ട്ര മെഡലുകള്‍ നേടിയതാരമാണ് പ്രകാശ്. മകളുടെ ഇഷ്ടം സിനിമയാണെന്നറിഞ്ഞപ്പോള്‍ അതിനു എല്ലാ വിധ പിന്തുണയും അദ്ദേഹം നല്കി.
Post Your Comments