അച്ഛനും അമ്മയും ചെയ്യുന്ന ജോലി മക്കളും പിന്തുടരുന്ന രീതി കൂടുതലും കാണുന്നത് സിനിമാ മേഖലയിലാണ്. അഭിനയ രംഗത്ത് തിളങ്ങി നില്ക്കുന്ന സൂപ്പര്‍ താരങ്ങളുടെ മക്കള്‍ അതേ മേഖലയിക്ക് കടന്നു വരുക സ്വാഭാവികം. തമിഴ് സൂപ്പര്‍സ്റ്റാര്‍ കമലഹാസന്റെ മകള്‍ ശ്രുതി സിനിമാ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. ഇപ്പോള്‍ വെള്ളത്തിരയുടെ വിസ്മയലോകത്തേക്കു അക്ഷര ഹസനും കടന്നു വരുകയാണ്.
ആരും നിര്‍ബന്ധിച്ചിട്ടല്ല താന്‍ സിനിമയിലേക്ക് വന്നതെന്ന് അഷര ഹസൻ പറയുന്നു. താര കുടുബത്തിൽ നിന്ന് വന്നതുകൊണ്ട് സ്വഭാവികമായും സിനിമയിലേക്ക് വന്നുവെന്നും, തന്റെ മുമ്പിലേക്ക് ആദ്യം വരുന്ന വഴി സിനിമയാണെന്നും, മറ്റ് പലരെയും പോലെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് തള്ളിവിട്ടതല്ല വെള്ളത്തിരയുടെ വിസ്മയലോകത്തേക്കുമെന്നും അഷര വെളിപ്പെടുത്തി.
ഒരു താരകുടുബത്തിൽ ജനിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സെലിബ്രിറ്റിയ്ക്ക് അപ്പുറം ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കുക എന്നത് വെല്ലുവിളി തന്നെയാണ്. വലിയൊരു കുടുംബത്തില്‍ നിന്ന് വന്ന് കരീന കപൂറും കരിഷ്മ കപൂറുമെല്ലാം തങ്ങളുടേതായ ഒരു വ്യക്തിത്വവും മേല്‍വിലാസവും ഉണ്ടാക്കിയത് ഇതുപോലെ തന്നെയാണ്. കുടുംബ പാരമ്പര്യം അത് പോലെ തന്നെ കൊണ്ടുപോകുന്നത് വലിയ കാര്യമാണെന്നും അഷര പറഞ്ഞു.
നിന്റെ മുന്നില്‍ അഭിനയം എന്നൊരു സാധ്യതയുണ്ട്. നീയൊരു അഭിനേതാവായേ തീരു എന്ന് അതിന് അര്‍ഥമില്ല. നിനക്ക് താത്പര്യമുള്ള മറ്റ് വിഷയങ്ങളും ഉണ്ടായേക്കാം. അതും പരീക്ഷിക്കാവുന്നതാണ് ഇതാണ് സിനിമാരംഗത്ത് ഇറങ്ങും മുന്‍പ് എന്റെ വീട്ടുകാര്‍ നല്കിയ ഉപദേശമെന്ന് അഷര പറയുന്നു.
Post Your Comments