Cinema

രജനി ചിത്രം 2.0 വിലെ രംഗങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ശങ്കറും ഒന്നിക്കുന്ന 2.0. ബോളിവുഡ് താരം അക്ഷയ്കുമാര്‍ വില്ലാനായി എത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അതീവരഹസ്യമായാണ് നടന്നത്. എന്നിട്ടും ചിത്രത്തിലെ അക്ഷയ് കുമാറിന്‍റെ ലുക്ക് ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പേ ഓണ്‍ലൈനിലൂടെ ചോര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റു ചില രംഗങ്ങളും ചോര്‍ന്നിരിക്കുന്നുവെന്നാണ് വിവരം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രംഗങ്ങളില്‍ നിന്നും ചിത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങളാണ് ചോര്‍ന്നതെന്നാണ് വിവരം. രജനീകാന്തും ആമി ജാക്സനുമാണ് പുറത്തെത്തിയ ദൃശ്യങ്ങളിലുള്ളത്. റോബോട്ട് വേഷമണിഞ്ഞ ആമി ട്രക്ക് ഓടിക്കുന്നതും രജീകാന്തിന്റെ കഥാപാത്രം ചിട്ടി ട്രക്ക് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. 2.0 വിലെ രംഗങ്ങള്‍ എന്നു പറഞ്ഞാണ് ഇവ ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നത്. ആമി ജാക്സണാണ് നായിക.

ചിത്രത്തില്‍ ഒരു റോബോട്ട് ആയിട്ടാണോ ആമിയെത്തുന്നതെന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. 2.0 വിലെ ആമിയുടെ കഥാപാത്രത്തെക്കുറിച്ചുളള ഒരു വിവരവും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button