പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ സീരിയസിലെ ഏറ്റവും പുതിയ ചിത്രവും ലോക ശ്രദ്ധ നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ക്യാപ്റ്റന്‍ ജാക്‌സപാരോയും ലോകത്തിന്റെ പ്രിയപ്പെട്ട കഥാപാത്രം ആയിരിക്കുകയാണ്. ഇന്ന് ഏറ്റവും കൂടുതൽ ചര്ച്ചയായിക്കൊണ്ടിരിക്കുന്ന പേരാണ് ക്യാപ്റ്റന്‍ ജാക്‌സപാരോ.
ഒന്നുമില്ലാതിരുന്ന ജോണി ഡെപ്പിനെ ഹോളിവുഡിന്റെ കപ്പിത്താനാകിയത് ക്യാപ്റ്റന്‍ ജാക്‌സപാരോ എന്ന കഥാപാത്രമായിരുന്നു. ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ വൃത്തിയില്ലാത്ത വേഷത്തില്‍ ഡെപ്പിനെ സംവിധായകന് പിടിച്ചില്ല. പക്ഷേ ‘കടലെത്ര പ്രക്ഷുബ്ധമായാലും ഈ ജാക്ക് സ്പാരോയ്ക്ക് പുല്ലാണ്’ എന്നും പറഞ്ഞു നടക്കുന്ന നായകന്റെ കൈയിൽ അഭിനയം സുരക്ഷിതമായിരുന്നു. അതുകൊണ്ടാണ് രണ്ടാഭാഗത്തിലും കോടികൾ മുടക്കി ഡെപ്പിനെത്തന്നെ നിർമാതാവ് നിലനിർത്തിയത്. ബ്ലാക്ക് പേള്‍ കപ്പലിന്റെ ക്യാപ്റ്റനായി ഡെപ്പ് അഞ്ചു തവണയാണ് പ്രേഷകരുടെ മുമ്പിൽ എത്തിയത്.
പേന വിറ്റാണ് ഡെപ്പ് തന്റെ യവ്വനം തുടങ്ങുന്നത്. 15 ാം വയസിൽ സ്കൂൾ വിട്ടുവെങ്കിലും പിന്നിട്ട് മാനസാന്തരപ്പെട്ട് തിരിച്ചെത്തിയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു നിന്റെ വഴി സംഗീതമാണെന്ന്. അങ്ങനെ കൂട്ടുകാരുമൊത്തു റോക്ക് മ്യൂസിക്കിന്റെ ലോകത്തേക്ക് കാൽവച്ചു. വീട് ഉപേക്ഷിച്ചു 67 മോഡല്‍ ഷെവി ഇംപാല കാറിലായിരുന്നു താമസം. പാട്ടുകാരി ലൊറി ആന്‍ അലിസൺ ആണ് ഡെപ്പിനെ ഹോളിവുഡ് താരം നിക്കോളാസ് കേജിനു പരിചയപ്പെടുത്തുന്നത്. 21 ാം വയസ്സില്‍ ‘എ നൈറ്റ്‌മെയര്‍ ഓണ്‍ എം സ്ട്രീറ്റ്’ ചിത്രം അഭിനയം തുടങ്ങിയെങ്കിലും 2003 ലാണ് ഡെപ്പിനെ തേടി ഭാഗ്യം എത്തുന്നത്. ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ വേഷത്തിൽ. ഡിസ്‌നി സ്റ്റുഡിയോ സിനിമയില്‍ പരീക്ഷണമെന്ന നിലയിലായിരുന്നു ഡെപ്പിനെ അവതരിപ്പിച്ചത്. പിന്നീട് ലോകം കണ്ടത് ഹോളിവുഡിന്റെ കപ്പിത്താനായ ജോണി ഡെപ്റ്റനെയാണ്.
Post Your Comments