മലയാളത്തിലെ വിസ്മയ നടന്‍ മോഹന്‍ലാല്‍ ഒട്ടും നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ ഒരാളെ തല്ലേണ്ടിവന്നുവെന്ന് വെളിപ്പെടുത്തുന്നു. ഒരിക്കല്‍ മലയാളത്തിലെ അതുല്യ നടനെ കുറിച്ച് ഒരാള്‍ മോശമായി സംസാരിച്ചപ്പോഴാണ് തന്‍റെ ക്ഷമ നശിച്ചതും താന്‍ അങ്ങനെ പെരുമാറിയതും. ആ സംഭവത്തെ കുറിച്ച് ബ്രിട്ടാസ് നടത്തുന്ന ജെ ബി ജെന്ഷന്‍ എന്ന ഷോയിലാണ് ലാല്‍ വെളിപ്പെടുത്തിയത്.
പ്രേമം നസീര്‍ എന്ന അതുല്യ നടനെ കുറിച്ച് പറയാന്‍ പാടില്ലാത്തത് ചിലത് ഒരാള്‍ പറഞ്ഞു. അത്രയേറെ പ്രിയപ്പെട്ട ആളെ കുറിച്ച് അത്തരമൊരു മോശമായി വാക്ക് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ പ്രതികരിച്ച് പോകുകയായിരുന്നു. മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെയാകുംപോഴാനു നമ്മള്‍ ഒരാളെ അടിക്കുന്നത്. അത് ചെയ്തു പോകുന്നതാണ്. അതുപോലുള്ള പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും അത്തരമൊരു സന്ദര്‍ഭം വന്നാല്‍ ഞാന്‍ തല്ലും എന്ന് മോഹന്‍ലാല്‍ പറയുന്നു.
ഒരു പക്ഷേ എന്നെ കുറിച്ച് ഒരാള്‍ ഒരാള്‍ അതുപോലെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കണമെന്നില്ല. പക്ഷെ നിരന്തരം പറഞ്ഞുകൊണ്ടേ ഇരുന്നാല്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം. ഇപ്പോള്‍ എന്നെ കുറിച്ച് മോശമായി പറഞ്ഞാല്‍ കൂടെ ഉള്ളവര്‍ ചിലപ്പോള്‍ പ്രതികരിച്ചേക്കാം. ഒരാളെ ഉപദ്രവിയ്ക്കുക എന്നത് അങ്ങേയറ്റം മോശമായ സംഭവമാണ്. ഒരാളെ ശാരീരികമായോ മാനസികമായോ വേദനിപ്പിക്കാനുള്ള അധികാരം ആര്‍ക്കുമില്ല. പക്ഷെ ഒരു നിവൃത്തിയുമില്ലെങ്കില്‍ ചെയ്യാവുന്ന ഒരു കാര്യം, ചെറുതായി ഒന്ന് പൊട്ടിക്കുക എന്നത് മാത്രമാണ്. അതാണ് അന്ന് സംഭവിച്ചത് .
Post Your Comments