മഞ്ജു വാര്യര്‍- മോഹന്‍ലാല്‍ ചിത്രം ഒടിയന് ഈ വര്‍ഷം തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന് വിഎ ശ്രീകുമാര്‍. ഒടിയന് 2017ല്‍ തന്നെ തിയറ്ററുകളിലെത്തും. ജൂണ്‍ 25ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രണ്ടാമൂഴത്തിന്റെ തിരക്കുകളില്‍ ആയതിനാല്‍ നേരത്തേ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത ഏറ്റവും ചെലവേറിയ വിഎഫ്എക്സ് ആണ് ഒടിയനു വേണ്ടി തയാറാക്കുന്നതെന്ന് സംവിധായകന് പറയുന്നു. പാലക്കാട് ജില്ലയിലെ തസ്രാക്കിലായിരിക്കും പ്രധാന ഷൂട്ടിംഗ്. പൊള്ളാച്ചി, ഉദുമല്‍പ്പേട്ട്, ബനാറസ്, രാമോജി റാവു ഫിലിംസിറ്റി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ഹരികൃഷ്ണന് തിരക്കഥ എഴുതുന്ന ചിത്രം മാജിക്കല്‍ റിയലിസം സ്വഭാവത്തിലുള്ളതാണ്. മഞ്ജുവാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലനായും എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
Post Your Comments