
താര ജോഡികളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ തീയതി തീരുമാനിച്ചു. ഒക്ടോബര്‍ ആറിനാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയാണ് വാര്‍ത്ത പുറത്തുവിട്ടത്.
നടന്‍ നാഗാര്‍ജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനാണ് നാഗചൈതന്യ. ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസവേയിലാണ് നാഗചൈതന്യയും സാമന്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തിയിരുന്നു. ഈ പരിചയം പിന്നെ പ്രണയത്തിലാവുകയായിരുന്നു. പരമ്പരാഗത രീതിയിലായിരിക്കും വിവാഹം എന്ന് നാഗചൈതന്യ നേരത്തെ അറിയിച്ചിരുന്നു.
മലയാളിയായ നൈററ്റിന്റെയും ആന്ധ്രാസ്വദേശി പ്രഭുവിന്റെയും മകളാണ് സമാന്ത.
Post Your Comments