
രാജാ നവാതെ സംവിധാനം ചെയ്ത ‘ഗുംനാം’ റീമേക്ക് ചെയ്യുന്നതായി റിപ്പോർട്ട്. 1965ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഗുംനാം’ വന്‍ വിജയമായിരുന്നു. ബോളിവുഡ് സംവിധായകന്‍ ഈശ്വർ നിവാസ് ആണ് ചിത്രം റിമേക്ക് ചെയ്യുന്നത്. മനോജ് കുമാറും നന്ദയും അഭിനയിച്ച ഈ ചിത്രത്തിന്റെ റീമേക്കില്‍ ഇന്ത്യന്‍ സിനിമയിലെ രണ്ടു വിസ്മയതാരങ്ങള്‍ അഭിനയിക്കുന്നു.
ചിത്രത്തിന്‍റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാൻ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയാണ് സംവിധായകൻ സമീപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ മോഹൻലാൽ ആയിരിക്കും നായകനെന്നും സൂചനയുണ്ട്. എന്നാല്‍ ചിത്രത്തെക്കുറിച്ച് ഔദ്യേഗികമായ അറിയിപ്പുകള്‍ വന്നിട്ടില്ല.
Post Your Comments