BollywoodCinemaGeneralIndian CinemaNEWS

ആ വീഡിയോ ഒന്നുകാണാൻ പോലും ഭാഗ്യമുണ്ടായില്ല അമല പോൾ

 

ഗായിക സുചിത്ര കാർത്തികിന്റെ ട്വിറ്റർ അക്കൌണ്ടില്‍ നിന്നും പ്രമുഖ താരങ്ങളുടെ തീര്‍ത്തും സ്വകാര്യമായ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്ന സംഭവത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ താരം അമല പോള്‍ രംഗത്ത്. ഗായിക ചിൻമയിയും നടി അമല പോളും, അനിരുദ്ധും ധനുഷും തമ്മിലുള്ള കൂടുതൽ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പിന് പ്രതികരണവുമായാണ് അമൽ പോൾ രംഗത്തെത്തിയിരിക്കുന്നത്. താനും ആ വീഡിയോ പുറത്തുവിടുന്നത് നോക്കിയിരിക്കുകയായിരുന്നെന്നും എന്നാൽ ഒന്നുകാണാൻ പോലും ഭാഗ്യമുണ്ടായില്ലെന്നും അമല പോൾ പറഞ്ഞു.

ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, അമല പോൾ, നയൻതാര തുടങ്ങി നിരവധി താരങ്ങളുടെ തുടങ്ങി നിരവധി താരങ്ങളുടെ അപകീർത്തികരവും തീർത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിത്ര യുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ ട്വീറ്റുകൾ വഴി പുറത്തുവന്നത്. സംഭവത്തില്‍ തമിഴിൽ നിന്ന് അധികമാരും പ്രതികരിച്ചിരുന്നില്ല.

കോയമ്പത്തൂരിൽ നടന്ന ഒരു പാർട്ടിയിൽ വച്ച് ധനുഷിന്റെ കൂടെയുള്ളവർ തന്റെ കൈയിൽ പിടിച്ചു എന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യത്തെ ട്വിറ്റർ പോസ്റ്റ്. തമിഴ് സിനിമാ ലോകത്ത് വൻ കോളിളക്കമായിരുന്നു സുചിത്രയുടെ ട്വീറ്റ് അക്കൗണ്ട് സൃഷ്ടിച്ചത്. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര ഇതിനിടയിൽ പലവട്ടം ട്വീറ്റ് ചെയ്തിരുന്നു. അതിനു ശേഷവും താരങ്ങൾക്കെതിരെ ട്വീറ്റുകൾ വരുകയും അത് ഡിലീറ്റ് ചെയുകയും ചെയിതിട്ടുണ്ട്. തമിഴകത്തിന് ഏറ്റവും പ്രിയങ്കരിയായ റേഡിയോ ജോക്കിയും ഗായികയുമായിരുന്നു സുചിത്ര. സുചിത്രയുടെ ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button