
മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ നടനാണ് ഫഹദ് ഫാസില്‍. രണ്ടാംവരവിലൂടെ സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്ന ഫഹദ് സിനിമയേയും ജീവിതത്തേയും കുറിച്ചുള്ള തന്റെ നിലപാടുകള്‍ ഫഹദ് വ്യക്തമാക്കുന്നു.
സൂപ്പര്‍താര പദവിയില്‍ വിശ്വാസമില്ലാത്ത വ്യക്തിയാണ് താന്‍. ആ ഏരിയയിലേയ്ക്കേ ശ്രദ്ധിക്കാറില്ല. താന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്, അതിനായുള്ള ശ്രമമാണ് ഇപ്പോള്‍.. അത് വിട്ടൊരു കളിയില്ലയെന്നും ഫഹദ് വ്യക്തമാക്കുന്നു. തന്റെ കരിയര്‍ അതിന് തടസ്സമാണെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാനും ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാല്‍ അതില്‍ നിന്ന് ഡിസ്കണക്ടഡ് ആയിരിക്കുമെന്നും ഫഹദ് പറയുന്നു.
രണ്ടു പേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ നസ്രിയയുമൊത്ത് ഒരു ചിത്രം ചെയ്യും. ഇപ്പോള്‍ അത്തരത്തിലൊന്നില്ലെന്നും ഫഹദ് പറഞ്ഞു. ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് ഉടന്‍ തിയേറ്ററിലെത്തുന്ന ഫഹദ് ചിത്രം.
Post Your Comments