‘ലൂസിഫര്‍’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായം അണിയുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. മോഹന്‍ലാല്‍ എന്ന നടനെയും താരത്തെയും ഒരു പോലെ ഉപയോഗിക്കേണ്ട സിനിമ ചെയ്യുമ്പോള്‍ അത് തന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും മുരളി ഗോപി അഭിപ്രായപ്പെടുന്നു. കൺടെന്റിൽ കോംപ്രമൈസ് ചെയ്യാത്ത ഇത്തരം സിനിമകളുടെ എഴുത്ത് ശ്രമകരമാണെന്നും മുരളി ഗോപി പറയുന്നു. വൈകാതെ തന്നെ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ എഴുത്തിലേക്ക് കടക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments