എം.ടിയും കൂട്ടരും ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ ഹിറ്റ് മേക്കര്‍ രാജമൗലിയും അതേ പാതയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ രാജമൗലിയുടെ മഹാഭാരതം വെളിച്ചം കാണണമെങ്കില്‍ എട്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് രാജമൗലി പറയുന്നത്. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലി തന്റെ സ്വപ്ന സിനിമയെക്കുറിച്ച് പങ്കുവെച്ചത്.
എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സിനിമയാണ് മഹാഭാരതം. എന്നാൽ പെട്ടന്നൊരു സുപ്രഭാതത്തിൽ അത് ചെയ്യാനാകില്ല. കുട്ടിക്കാലം മുതലെ മഹാഭാരതത്തിന്റെ പല വാഖ്യാനങ്ങൾ വായിച്ചിട്ടുണ്ട്. എന്റെ മനസ്സിൽ ഇതൊരു മെഗാ മെഗാ പ്രോജക്ട് ആണ്. ഇപ്പോൾ അതിൽ പ്രവർത്തിക്കുക കഠിനമായിരിക്കും. ഇതൊരു എട്ട് വർഷത്തെ പ്രോജക്ട് ആണ്.
സാങ്കേതികപരമായി ഈ ചിത്രം എങ്ങനെ കൈകാര്യം ചെയ്യാനാകും എന്നൊരു ഭയം എന്റെ ഉള്ളിലുണ്ട്. സാങ്കേതികപരമായി മാത്രമല്ല മറ്റുപല തലങ്ങളിലും. കാരണം വെറുതെ കുറേ താരങ്ങളെ തിരഞ്ഞെടുത്താൽ അതൊരിക്കലും നന്നായി വരുകയില്ല. കൃത്യമായ താരങ്ങളെ കണ്ടെത്തണം. അവരെ ഓരോ കഥാപാത്രങ്ങളിലേക്ക് വാർത്തെടുക്കണം.
Post Your Comments