ഒരുകാലത്ത് മലയാള സിനിമയില്‍ കത്തി നിന്ന താരങ്ങളായിരുന്നു മനോജ് കെ ജയനും സായ്കുമാറും. സഹനടനായും, വില്ലനായും ഒട്ടേറെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ മനോജ് കെ ജയനെ മലയാള സിനിമയിലിപ്പോള്‍ കാണുന്നതേയില്ല. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമാണ് മനോജ് കെ ജയന് കഴിഞ്ഞ വര്‍ഷവും ഈ വര്ഷവുമൊക്കെയായി അഭിനയിച്ചത്. പുതിയ സംവിധായകര്‍ സിനിമയുമായി എത്തുമ്പോള്‍ രണ്‍ജി പണിക്കര്‍ക്കും സിദ്ധിക്കിനുമൊക്കെയാണ് ഇപ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റ്. നെഗറ്റീവ് വേഷങ്ങളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച സായ്കുമാറിനും മലയാള ചിത്രങ്ങളിപ്പോള്‍ അകലെയാണ്. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’, ‘തിലോത്തമ’, ‘വിശ്വാസം അതല്ലേ എല്ലാം’ തുടങ്ങി ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളിലാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മനോജ് കെ ജയന് മുഖം കാണിക്കാന്‍ സാധിച്ചത്. ‘എന്ന് നിന്റെ മോയ്തീനി’ലെ മികച്ച വേഷം ഒഴിച്ചു നിര്‍ത്തിയാല്‍ സായ്കുമാറിനെയും മലയാള സിനിമ മറന്ന മട്ടാണ്. എന്നാല്‍ സമാന അഭിനയ രീതിയുള്ള രണ്‍ജി പണിക്കര്‍ക്കും സിദ്ധിക്കിനും കൈ നിറയെ ചിത്രങ്ങളാണ്. അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടനിലെ വ്യത്യസ്ത വേഷം മനോഹരമാക്കി കയ്യടി നേടുന്ന സിദ്ധിക്കും, ഗോദയിലെ ഗുസ്തിതാരം ക്യാപ്റ്റന്റെ വേഷം ഗംഭീരമാക്കിയ രണ്‍ജി പണിക്കരും മലയാള സിനിമയിലെ ഒഴിവാക്കാനാകാത്ത താരങ്ങളായി വളരുകയാണ്.
Post Your Comments