BollywoodCinemaGeneralIndian CinemaNEWS

മഞ്ജു വാര്യരാണ് ആ വേഷം ചെയ്യുന്നതെന്നു കമല്‍ എന്നോട് പറഞ്ഞിരുന്നു- വിദ്യാ ബാലന്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം കമല്‍ സിനിമയാക്കുകയാണ്. ബോളിവുഡ് സുന്ദരി വിദ്യാ ബാലനെയാണ് ആദ്യം മാധവികുട്ടിയാകാന്‍ കമല്‍ തിരഞ്ഞെടുത്തത്. പക്ഷേ ചില പ്രശ്നങ്ങള്‍ കാരണം വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറുകയും മഞ്ജു വാര്യര്‍ ആമിയായി അഭിനയിക്കുകയും ചെയ്തുതുടങ്ങി. കമലിന്റെ ചില നിലപാടുകള്‍ രാഷ്ട്രീയമായ ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ച സന്ദര്‍ഭത്തിലാണ് വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറിയത്. അതിനെക്കുറിച്ച് വിദ്യ തുറന്നു പറയുന്നു.

വിദ്യയുടെ വാക്കുകള്‍ ഇങ്ങനെ..

കമലിന്റെ ആമിയില്‍ നിന്ന് പിന്മാറാന്‍ തനിക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരുപാട് സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ്. ആ ചിത്രം തുടങ്ങാന്‍ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിലായപ്പോയി. എന്നാല്‍, ഒരു സമയത്ത് കമലിനും എനിക്കുമിടയില്‍ വളരെ ക്രിയേറ്റീവായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. തിരക്കഥയുടെ അവസാനരൂപം സംബന്ധിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും വേറിട്ട കാഴ്ചപ്പാടുകളും സമീപനവുമാണ് ഉണ്ടായിരുന്നത്. ചില രാഷ്ട്രീയപരമായ സമ്മര്‍ദം കൊണ്ടാണ് ഞാന്‍ സിനിമ ഉപേക്ഷിച്ചത് എന്ന നിലയിലുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതിനുശേഷം മഞ്ജു വാര്യരാണ് കമലയുടെ വേഷം ചെയ്യുക എന്ന് എന്നോട് പറഞ്ഞിരുന്നുവെന്നും വിദ്യ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button