മമ്മൂട്ടിയുടെയും,മോഹന്‍ലാലിന്റെയും ഓണ ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഇവര്‍ ഇരുവരും കോളേജ് പ്രൊഫസര്‍മാരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ‘രാജാധിരാജാ ‘ഒരുക്കിയ അജയ് വാസുദേവാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ക്യാമ്പസ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രം ക്രൈം ത്രില്ലര്‍ ആണ്. കൊല്ലം ഫാത്തിമ കോളേജിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത്. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, സാജു നവോദയ, ഗോകുല്‍ സുരേഷ്, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ‘എഡ്ഡി’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക.
സമാനമായ രീതിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ക്യാമ്പസ് ചിത്രം മോഹന്‍ലാല്‍- ലാല്‍ ജോസ് ടീമിന്റെതാണ്. ‘മൈക്കിള്‍ ഇടിക്കുള’ എന്ന കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലാല്‍ ജോസ് -മോഹന്‍ലാല്‍ ടീമിന്റെ ആദ്യ ചിത്രത്തിന് ‘വെളിപാടിന്റെ പുസ്തകം’ എന്നാണ് പേരിട്ടിരിക്കുന്നത്. ബെന്നി. പി നായരമ്പലം തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അങ്കമാലി ഡയറിസിലൂടെ ശ്രദ്ധേയായ രേഷ്മ രാജനാണ് നായികയാകുന്നത്. സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിക്ക്, അലന്‍സിയര്‍, ശിവജി ഗുരുവായൂര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിര്‍മ്മിക്കുന്നത്. ഓണചിത്രമായി എത്തുന്ന ‘വെളിപാടിന്റെ പുസ്തകം’ സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.
Post Your Comments