CinemaGeneralNEWS

അഭിനയമല്ല മമ്മൂട്ടി വക്കീലായി, വാദിച്ചത് പ്രമുഖ നടിയ്ക്ക് വേണ്ടി

വക്കീല്‍ വേഷം അഴിച്ചുവെച്ചാണ് നടന്‍ മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നത്. കോടതി മുറിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ താരം മലയാള സിനിമയിലെ തിരക്കേറിയ നടനായതോടെ വക്കീല്‍ കുപ്പായം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ സിനിമയിലെ തിരക്കുകളൊക്കെ മാറ്റിവെച്ച് മുന്‍പൊരിക്കല്‍ മമ്മൂട്ടി വക്കീല്‍ വേഷം അണിഞ്ഞിരുന്നു അതും നടി ഇന്ദ്രജയ്ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടിയുടെ വാദം. ഇന്ദ്രജയും മാനേജരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തിന്‍റെ കേസാണ് മമ്മൂട്ടി വാദിച്ചത്. ഇന്ദ്രജയുടെ കേസിനെക്കുറിച്ച് മനസിലാക്കിയ മമ്മൂട്ടി കേസ് വാദിക്കാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു. ഇന്ദ്രജയ്ക് വേണ്ടി കേസ് വാദിച്ച മമ്മൂട്ടി അനുകൂല വിധിയും നേടിയെടുത്തു.

shortlink

Post Your Comments


Back to top button