മലയാളത്തിന്റെ പ്രിയ കാഥികന്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ചലച്ചിത്രമാക്കുമ്പോള്‍ ചിത്രത്തിന്‍റെ പേര് മഹാഭാരതം എന്ന് ഇടുന്നതിനെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ കേരളത്തില്‍ രംഗത്ത് വന്നിരുന്നു. എം ടിയുടെ കൃതിയുടെ പേര് രണ്ടാമൂഴം എന്നായതിനാല്‍ ചിത്രത്തിനും ആ പേര് ഇട്ടാല്‍ മതിയെന്നും ഇല്ലെങ്കില്‍ ചിത്രം തിയേറ്റര്‍ കാണില്ലെന്നുമുള്ള ഭീഷണി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രം കേരളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെ ഇറക്കുമെന്ന് നിര്‍മ്മാതാവും സംവിധായകനും വ്യക്തമാക്കി. ആരെയും പേടിച്ചിട്ടല്ല; വിമര്‍ശനങ്ങളെ കണക്കിലെടുത്തുമല്ല പേര് തീരുമാനിച്ചത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ഒരു കൃതിയാണ് രണ്ടാമൂഴം. അത് ചലച്ചിത്രമാകുമ്പോള്‍ ആ പേര് തന്നെ നല്‍കുന്നതാണ് നല്ലത്. അത് കൊണ്ട് മറ്റൊരു പേരിടേണ്ട ആവശ്യമില്ല. അല്ലാതെ, പ്രതിഷേധം കാരണം പേര് മാറ്റിയതാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തര ഭാഷകളില്‍ മഹാഭാരതയെന്ന പേരിലായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തെക്കുറിച്ച് വിശദീകരിക്കാൻ അടുത്തയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മണിക്കൂറ്‍ ദൈർഘ്യമുള്ള രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക. ഇന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ താരങ്ങള്‍ ഈ ചിത്രത്തില്‍ ഒന്നിക്കുന്നു.
Post Your Comments