സീരിയലുകള്‍ ആണ് ഒരു ചാനാലിനെ പിടിച്ചു നിര്‍ത്തുന്നതെന്ന തരത്തില്‍ മത്സരത്തോടെ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു ജനപ്രിയ പരമ്പര അവസാനിച്ചിരിക്കുന്നു. മലയാള ടെലിവിഷന്‍ പരമ്പരകളില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ അഞ്ചു വര്‍ഷമായി സമകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന ഈ പരമ്പര 1104 എപ്പിസോഡുകളോടെ കഴിഞ്ഞ ദിവസം അവസാനിച്ചിരിക്കുകയാണ്. സമകാലിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് മോഹനകൃഷ്ണനെന്ന വില്ലേജ് ഓഫീസറുടെയും സത്യഭാമ വക്കീലിന്റെയും കഥ പറഞ്ഞ പരമ്പര അവസാനിക്കുന്നതായി പരമ്പരയുടെ സംവിധായകന്‍ ഉണ്ണി ചെറിയാനാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഫേസ്ബുക്കിലുടെയാണ് പരമ്പര അവസാനിക്കുന്ന വാര്‍ത്ത പരമ്പരയുടെ സംവിധായകന്‍ ഉണ്ണി ചെറിയാന്‍ പുറത്ത് വിട്ടത്. അവകാശവാദങ്ങളൊന്നുമില്ല. ഇത്രയും കാലം ഞങ്ങളെ കാത്തിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രിയ പ്രേക്ഷകര്‍ക്ക് നന്ദിയും സ്‌നേഹം എന്നു പറഞ്ഞു കൊണ്ടാണ് ഉണ്ണി ചെറിയാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments