വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി പൂജ

സിനിമാ മേഖലയില്‍ വിവാഹ മോചനം ഇപ്പോള്‍ കൂടുതലായി മാറുകയാണ്. തെന്നിന്ത്യന്‍ സിനിമാതാരവും മോഡലുമായ പൂജ രാമചന്ദ്രനും ഭര്‍ത്താവായ ക്രെയിഗും തമ്മിലുള്ള ബന്ധം പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പൂജ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹ മോചനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് തനിക്ക് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞതെന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൂജ വെളിപ്പെടുത്തുന്നു.

പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞത്. ജീവിതത്തില്‍ ഒരുമിച്ചുള്ള യാത്ര ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് അത്തരത്തിലൊരു തീരുമാനത്തില്‍ തങ്ങള്‍ എത്തിപ്പെട്ടത്. ഇത്തരമൊരവസ്ഥ വരുമെന്ന് ഒരക്കലും കരുതിയിരുന്നില്ലെന്നും പൂജ പറയുന്നു. ഒരു തീരുമാനമെടുക്കുന്നതിനായി താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയിരുന്നൊരു സമയം കൂടിയായിരുന്നു വിവാഹ മോചനത്തിന്റെ കാലമെന്നും പൂജ പറയുന്നു.

ജീവിതത്തില്‍ നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു. വിവാഹ മോചനത്തെക്കുറിച്ചോ പങ്കാളിയെക്കുറിച്ചോ മോശമായി പറഞ്ഞ് നെഗറ്റീവ് പബ്ലിസിറ്റി നേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലയെന്നും പൂജ പറയുന്നു. ജീവിതത്തില്‍ വളരെയധികം വിഷമിച്ചിരുന്ന സമയത്ത് പിന്തുണയുമായി വീട്ടുകാരും സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നുവെന്നും അതാണ്‌ തന്‍റെ ധൈര്യമെന്നും പൂജ പറഞ്ഞു.

Share
Leave a Comment