
എം.ടി യുടെ നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാകുമ്പോള്‍ പിന്തുണയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി രംഗത്ത്. പരസ്യചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ ഒരുക്കുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. എം.ടി തിരക്കഥ നിര്‍വഹിക്കുന്ന ചിത്രം ബി.ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. ‘രണ്ടാമൂഴം’ ചലച്ചിത്രമാകുമ്പോള്‍ ചിത്രത്തിന് മഹാഭാരതമെന്ന പേര് നല്‍കുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തിന് പിന്തുണ അറിയിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി. ആര്‍. ഷെട്ടിയെയാണ് പ്രധാനമന്ത്രി തന്റെ പിന്തുണ അറിച്ചത്. ഇന്ത്യയ്ക്ക് അഭിമാനമായി മാറാന്‍ പോകുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും മോദി ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് അയച്ച കത്തില്‍ വ്യക്തമാക്കി. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ജൂണ്‍ ഏഴിന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തുന്നുണ്ട്.
Post Your Comments