BollywoodCinemaGeneralIndian CinemaNEWS

തന്‍റെ ഒളിവ് ജീവിതത്തെക്കുറിച്ച് ജൂനിയര്‍ ഐശ്വര്യ റായ്

ബോളിവുഡില്‍ ജൂനിയര്‍ ഐശ്വര്യ റായ് എന്ന വിളിപ്പേരില്‍ ശ്രദ്ധേയയായ നടി സ്നേഹ ഉളളാള്‍ അഭിനയ രംഗത്തേക്ക്  വീണ്ടുമെത്തുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ലക്കി നോ ടൈം ഫോര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് സ്നേഹ സിനിമയില്‍ അരങ്ങേറിയത്. എന്നാല്‍, സിനിമ പരാജയമായിരുന്നു. എങ്കിലും സ്നേഹയെ തേടി അവസരങ്ങളെത്തി. പക്ഷേ സിനിമയില്‍ സജീവമായി തുടങ്ങവേ പെട്ടെന്നൊരു നാള്‍ മുതല്‍ സ്നേഹയെ കാണാതായി. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം അമല പോള്‍ നായികയാകുന്ന ചിത്രത്തിലൂടെ സ്നേഹ തിരിച്ചുവരികയാണ്.

തന്‍റെ ഒളിവ് ജീവിതത്തെക്കുറിച്ച് നടി തുറന്നു പറയുന്നു. ഒരു തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിഗിംനിടെ ഉണ്ടായ ചില ആരോഗ്യപ്രശ്നങ്ങളാലാണ് താന്‍ സിനിമാ ലോകത്ത് നിന്നും മാറാന്‍ കാരണം. അരമണിക്കൂറില്‍ കൂടുതല്‍ നില്‍ക്കാനാവില്ല. നൃത്തം ചെയ്യാനാവില്ല. ശരീരവും ക്ഷീണിച്ചു തുടങ്ങി. തുടര്‍ന്ന് ഡോക്ടറെ കണ്ടു. രക്തസംബന്ധമായ അസുഖമായിരുന്നു. ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുമെന്ന അവസ്ഥ. മോശമായിരുന്നു ശാരീരികാവസ്ഥ. കാണാന്‍ ഭംഗിയില്ലാതെ ഒരിക്കല്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടാല്‍ പിന്നെ ഒരു നടിക്ക് രക്ഷയില്ലെന്നറിയാം. അതുകൊണ്ട് സിനിമയില്‍ നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ കുറേ നോര്‍മല്‍ ആയി. അങ്ങനെ താന്‍ തിരിച്ചുവരുന്നുവെന്നും താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button