CinemaGeneralHollywoodInternationalNEWSWorld Cinemas

തന്നെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നു; ട്രംപിന്റെ ചോരയൊലിപ്പിക്കുന്ന തലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത നടിയുടെ വെളിപ്പെടുത്തല്‍

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള പ്രതിഷേധം പ്രതീകാത്മകമായി ചിത്രീകരിച്ച ടെലിവിഷന്‍ താരം പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ട്രംപിന്റെ ചോരയൊലിപ്പിക്കുന്ന വെട്ടിമാറ്റിയ തലയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ടെലിവിഷൻ താരം പൊട്ടിക്കരഞ്ഞുകൊണ്ട് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തി. തല വെട്ടിയ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ട്രംപും അദ്ദേഹത്തിന്റെ കുടുംബവും തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് കാത്തി ഗ്രിഫിൻ പറയുന്നത്. സിഎൻഎൻ ചാനലിന്റെ വിഖ്യാത കൊമേഡിയൻ താരമാണ് കാത്തി ഗ്രിഫിൻ.

ട്രംപിന്റെ ഭീഷണിക്ക് തന്നെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹത്തോടുള്ള എതിർപ്പ് തുടരുമെന്നും കാത്തി വ്യക്തമാക്കി. രഹസ്യാന്വേണ വിഭാഗം തന്നെ പിന്തുടരുകയാണെന്നും താൻ ചിലപ്പോൾ അറസ്റ്റിലായേക്കാമെന്നും കാത്തി പറയുന്നു. ഡി ലിസ്റ്റ് സെലിബ്രിറ്റി പബ്ളിസിറ്റി സ്റ്റണ്ടായി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ട്രംപിന്റെ അറുത്തെടുത്ത തലയുമായി സ്‌ക്രീനിൽ എത്തിയത്. ദൃശ്യത്തിന്റെ ഭീകരത കൊണ്ട് ട്രംപിന്റെ 11 വയസ്സുള്ള മകൻ ബാരൻ അലറിക്കരഞ്ഞു കൊണ്ട് അമ്മയുടെ അരികിലേക്ക് ഓടുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. ഫോട്ടോ പുറത്ത് വരികയും വൈറലായി ചർച്ചാ വിഷയമാകുകയും ചെയ്തതോടെ സിഎൻഎൻ താരത്തെ പണിയിൽ നിന്ന് പുറത്താക്കി. ചാനല്‍ കരാറും പരസ്യങ്ങളും നഷ്ടമായതോടെ കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കാത്തി

shortlink

Related Articles

Post Your Comments


Back to top button