രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ വിനോദനികുതി കൂട്ടിയതിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്‍ രംഗത്ത്. വിനോദ നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്‌ടി നടപ്പാക്കാനുള്ള തീരുമാനത്തെ അനുകൂലിക്കുന്നു. എന്നാല്‍ അതുവഴി വിനോദ നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയ തീരുമാനം പ്രാദേശിക സിനിമാ മേഖലയെ തകര്‍ക്കുമെന്നും കമല്‍ പറഞ്ഞു.
വിനോദ നികുതി 28 ശതമാനമായി നിജപ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സിനിമ തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്നും സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യാനില്ലെന്നും കമല്‍ വെളിപ്പെടുത്തി. ജൂലൈ ഒന്നു മുതലാണ് രാജ്യവ്യാപകമായി ജിഎസ്‌ടി നടപ്പാക്കുന്നത്.
Post Your Comments