
തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്‍റെ ‘ആളവന്താന്‍’ പുതിയ ടെക്നോളജിയുമായി വീണ്ടുമെത്തുന്നു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ‘ആളവന്താന്‍’ 2001-ലാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. കമല്‍ഹാസന്‍റെ ഐതിഹാസിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രം ബോക്സോഫീസിലും വെന്നിക്കൊടി പാറിച്ചിരുന്നു. പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തി വീണ്ടും ചിത്രം സ്ക്രീനില്‍ എത്തുമ്പോള്‍ കമല്‍ഹാസന്‍ ഫാന്‍സ് മാത്രമല്ല ലോകമെങ്ങുമുള്ള സിനിമാ പ്രേമികളും വലിയ പ്രതീക്ഷയിലാണ്.
Post Your Comments