CinemaNEWS

സ്കോട്ട്ലന്‍റ് യാത്രയുടെ ഹരം പകര്‍ന്ന് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘ആദം ജോണി’ന്‍റെ ഷൂട്ടിംഗ് സ്കോട്ട്ലന്റില്‍ വച്ചായിരുന്നു. യൂറോപ്പിലെ ഏറ്റവും പ്രകൃതി സുന്ദരമായ രാജ്യങ്ങളില്‍ ഒന്നാണ് സ്കോട്ട്ലന്റ്. ആദ്യമായാണ് ഒരു പൃഥ്വിരാജ് ചിത്രം സ്കോട്ട്ലന്റില്‍ ചിത്രീകരിക്കുന്നത്. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സ്കോട്ട്ലന്‍റ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി കേരളത്തിലാണ് ബാക്കി ചിത്രീകരണം. സിനിമയുടെ അണിയറക്കാര്‍ സ്കോട്ട്ലന്റില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും പൃഥ്വിരാജ് വീണ്ടും തനിച്ച് സ്കോട്ട്ലന്റിലേക്ക് പറന്നിരിക്കുകയാണ്. സ്കോട്ട്ലന്റിലെ മനോഹരമായ പ്രകൃതി ദൃശ്യം ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിരുന്നു.

shortlink

Post Your Comments


Back to top button