മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസാകാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് ടീമിന്റെ ‘വില്ലന്‍’. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന ശാലകളില്‍ ചിത്രം എത്തുന്നതോടെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡാണ് വില്ലന്‍ പിന്തള്ളുന്നത്. മോഹന്‍ലാല്‍ ‘മാത്യൂ മാഞ്ഞൂരാന്’ എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് വില്ലനില്‍ അവതരിക്കുന്നത്. തമിഴ് താരം വിശാലും, ഹാന്‍സികയും അഭിനയിക്കുന്ന ചിത്രത്തില്‍ തെലുങ്ക് താരം ശ്രീകാന്തും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തെന്നിന്ത്യന്‍ താര സാന്നിദ്ധ്യം കൊണ്ടു ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് റോക്ക്ലൈന് വെങ്കിടേഷാണ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വില്ലന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നു.
Post Your Comments