‘ബാഹുബലി’യിലെ ‘ദേവസേന’യെ അവതരിപ്പിച്ച അനുഷ്ക ഷെട്ടിയും അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നുകഴിഞ്ഞു . തെന്നിന്ത്യന്‍ സൂപ്പര്‍താര നായിക അനുഷ്കയുടെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം ‘ഭാഗ്മതി’യാണ്. അശോക്.ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് അനുഷ്കയുടെ നായകനാകുന്നത്. തന്റെ പുതിയ സിനിമയിലെ നായകനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ അനുഷ്ക പങ്കുവെച്ചു.
നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും നിങ്ങളെ എടുത്തുനിര്‍ത്തുമെന്ന് അനുഷ്ക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഉണ്ണി മുകുന്ദനൊപ്പം ഇനിയും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പങ്കുവെച്ചു.
Post Your Comments