
തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയ്ക്ക് വീട്ടുകാരില്‍ നിന്ന് സമ്മര്‍ദ്ദം. താരത്തിന്‍റെ വിവാഹത്തെ ചൊല്ലിയാണ് അനുഷ്കയുടെ വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ആദ്യം വിവാഹം കഴിക്കൂ അതിനു ശേഷം സിനിമയില്‍ ശ്രദ്ധിക്കാനാണ് വീട്ടുകാരുടെ ഉത്തരവ്. എന്നാല്‍ കരാറായിരിക്കുന്ന ചിത്രങ്ങള്‍ ചെയ്തു തീര്‍ത്തിട്ടേ വിവാഹം ചെയ്യുകയുള്ളൂ എന്ന നിലപാടിലാണ് അനുഷ്ക.
സിനിമാ നടിമാരൊക്കെ പൂര്‍ണ്ണ സന്തോഷവതികളാണെന്നാണ് പലരുടെയും ധാരണയെന്നും എന്നാല്‍ അവര്‍ അനുഭവിക്കുന്ന വിഷമങ്ങളും ദുരിതങ്ങളും ആരും അറിയാറില്ലെന്നും ബാഹുബലിയിലെ സൂപ്പര്‍താരം വ്യക്തമാക്കി. മേക്കപ്പിടാൻ മണിക്കൂറുകളോളം ഞാൻ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി വീട്ടിൽ എത്തുമ്പോള്‍ കടുത്ത ശരീര വേദനയായിരിക്കും. വീട്ടിലുളളവരോടു പറഞ്ഞാൽ അവർക്ക് വിഷമമാകുമെന്ന് കരുതി വേദനയുമായി മുറിയിൽ കരുതി വേദനയുമായി മുറിയിൽ കയറി കതകടച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട് അനുഷ്ക വ്യക്തമാക്കുന്നു.
Post Your Comments