![](/movie/wp-content/uploads/2017/06/saaho-774x405.png)
ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് വിസ്മയമായി മാറിയ ബാഹുബലി 2 വിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സഹോ. യുവസംവിധായകന്‍ സുജിത്ത് ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ നീല്‍ നിതിന്‍ മുകേഷാണ്. എ ആര്‍ മുരുകദോസിന്റെ കത്തി എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നീല്‍ നിതിന്‍ മുകേഷ്.
150 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക. അമേരിക്ക, മുംബൈ, അബുദാബി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സഹോ തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ത്രില്ലര്‍ മൂഡിലെത്തുന്ന സഹോ പ്രഭാസിന്റെ അടുത്ത വമ്പന്‍ വിജയമാകുമെന്നാണ് അണിയറപ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ.
Post Your Comments