
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ പുതിയ ചിത്രമായ കാലായില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അഭിനയിക്കുന്നുവെന്ന് സൂചന. കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലായില്‍ രജനിക്കൊപ്പം മമ്മൂട്ടിയും ആരാധകരെ ത്രസിപ്പിക്കാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥികരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പോലും സൂചനകള്‍ നല്‍കിയിട്ടുണ്ട്.
അംബേദ്കറിന്റെ വേഷത്തിലാകും മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വിസ്മയം തീര്‍ത്ത് ദളപതിയിലാണ് ആദ്യമായി രജനികാന്തും മമ്മൂട്ടിയും ഒന്നിച്ചത്.
Post Your Comments