തമിഴ് സൂപ്പര്‍സ്റ്റാര്‍ പ്രകാശ് രാജ് ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രമാണ് കണ്ണന്‍ താമരക്കുളത്തിന്‍റെ അച്ചായന്‍സ്. ജയറാമിനൊപ്പം ഉണ്ണിമുകുന്ദന്‍, ആദില്‍, സഞ്ജു, അമലാപോള്‍ തുടങ്ങിയ യുവ താര അണിനിരന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടുകയാണ്. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ പ്രകാശ് രാജ് നല്‍കിയ ഊര്‍ജ്ജവും അതിലൂടെ ലഭിച്ച പോസിറ്റീവ് അനുഭവങ്ങളെയും കുറിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്നു. വളരെ വിലയേറിയ ഉപദേശമാണ് പ്രകാശ് രാജ് നല്‍കിയത്. സിനിമയിലെ അഭിനയ മികവിനേക്കാള്‍ ഒരു മികച്ച വ്യക്തിയാവാന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ ഒരുപാട് ചിന്തിപ്പിച്ചുവെന്നു ഉണ്ണി മുകുന്ദന്‍ പറയുന്നു
‘നമ്മള്‍ മനുഷ്യര്‍ മാത്രമാണ് പ്രായം കൂടുന്തോറും ഇങ്ങനെ അയ്യോ… അയ്യോന്ന് പറഞ്ഞ് ചുരുങ്ങിപ്പോകുന്നത്. അങ്ങനെയല്ല വേണ്ടത്. മരത്തെപ്പോലെയാകണം. പലരോടും എന്താ ഇങ്ങനെ മരംപോലെ നില്‍ക്കുന്നതെന്ന് നമ്മള്‍ ചോദിക്കാറുണ്ട്. ഒരു അനക്കവുമില്ലാണ്ട് ചിലര്‍ നില്‍ക്കുന്നത് കാണുമ്പോഴായിരിക്കും ആ രീതിയില്‍ നമ്മള്‍ ചോദിച്ചുപോകുന്നത്.’ പക്ഷേ…? മരത്തിന്റെ ചരിത്രം നോക്കിയാല്‍ അറിയാം, ഒരു ബീജം. അത് ചെടിയാകുന്നു. വളര്‍ന്നുവളര്‍ന്ന് അത് വൃക്ഷമായി മാറുന്നു. വളരുംതോറും അതിന്റെ ആകാരഭംഗി കൂടുന്നു, പ്രൗഢി കൂടുന്നു. തണല്‍ നല്‍കി മറ്റുള്ളവര്‍ക്ക് ഉപകാരിയായി മാറുന്നു. സമയം കഴിയുംതോറും മരത്തിന്റെ ഇംപാക്ട് കൂടിക്കൊണ്ടിരിക്കുകയാണ്. മരം ഒരു വരമായി മനുഷ്യരിലേയ്ക്ക് എത്തുന്നു. എന്നാല്‍, നമ്മളാകട്ടെ, ഒരാളെ കണ്ടാല്‍ മരം പോലെ നില്‍ക്കുന്നത് കണ്ടോയെന്ന് പുച്ഛിച്ച് പറയും. അതല്ല വേണ്ടത്, മനുഷ്യരുടെ ലൈഫ് ഒരു മരംപോലെയാണ് ആകേണ്ടതെന്നു അദ്ദേഹം തന്നോട് പറഞ്ഞു. വളരുംതോറും നീ നന്നായിക്കൊണ്ടിരിക്കുകയാണ്. അതിലൂടെ മറ്റുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാകണം.. നന്മകള്‍ ഉണ്ടാകണം… ഒരിക്കലും നമ്മള്‍ ചുരുങ്ങിപ്പോകരുത്. ഒരു മരം നമുക്ക് നല്‍കുന്ന ഗുണങ്ങള്‍ പോലെ നമ്മളും മറ്റുള്ളവര്‍ക്ക് തണലാകണമെന്നുമുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ വളരെ പോസിറ്റീവ് എനര്‍ജി തരുന്നതായിരുന്നു വെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
Post Your Comments