
മകന്റെ ഇഷ്ട കഥാപാത്രമായാതിനാല് ഒരു ചിത്രത്തില്‍ പ്രതിഫലം വാങ്ങിയില്ലെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍ വെളിപ്പെടുത്തുന്നു. അക്ഷയുടെ മകന് ആരവ് ട്രാന്‍സ്ഫോമേഴ്സ് സീരിസ് ചിത്രങ്ങളുടെ ആരാധകനാണ്. ട്രാന്‍സ്ഫോമേഴ്സ്- ഡാര്‍ക്ക് ഓഫ് ദ മൂണ്‍ എന്ന സിനിമയുടെ ഹിന്ദി പതിപ്പില്‍ പ്രധാന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് അക്ഷയ് ആയിരുന്നു. മകന്റെ ഇഷ്ട താരത്തിന്റെ ചിത്രമായതിനാല്‍ ആയ ചിത്രത്തിനു പ്രതിഫലം വാങ്ങിയിരുന്നില്ലയെന്നു അക്ഷയ് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു. കൂടാതെ ഒരു ഫ്ലൈറ്റ് മിസ് ആയതാണ് തന്റെ ജീവിതത്തില്‍ വലിയ ഒരു ഭാഗ്യം കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലും താരം നടത്തുന്നു.
1992ല്‍ നടന്ന സംഭവമാണ് അക്ഷയ് വെളിപ്പെടുത്തിയത്. ഒരു പരസ്യ ചിത്രീകരണത്തിനായി ബാംഗ്ലൂരിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയെങ്കിലും അന്ന് ഫ്ലൈറ്റ് മിസ്സായി. ആ അവസരം നഷ്ടമായി എന്ന് ചിന്തിക്കുന്ന അതേ സമയത്താണ് പ്രമോദ് ചക്രവര്‍ത്തി ദീദര്‍ എന്നാ ചിത്ത്രത്തില്‍ നായകനായി ക്ഷണിച്ചത്. അത് ജീവിതത്തെ മാറ്റിമറിച്ചുവെന്നും ത്താരം പറയുന്നു.
Post Your Comments