BollywoodCinemaGeneralIndian CinemaNEWSTollywood

ബീഫ് നിരോധനത്തില്‍ അതൃപ്തി എന്തിനു? പ്രതിഷേധക്കാരോട് ബോളിവുഡ് താരദമ്പതിമാര്‍ ചോദിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്‍റെ കശാപ്പ് നിയന്ത്രണ നയം വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ വേളയില്‍ അതൃപ്തിയുടെ ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ട് സസ്യഭുക്കായി മാറിയ ബോളിവുഡ് താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനിലീയ ഡിസൂസയും. ആവശ്യത്തിലധികം മൃഗക്കൊഴുപ്പ് ഇതിനോടകം കഴിച്ചു ഇനി കുറേനാള്‍ സസ്യാഹാരികളാകാമെന്നാണ് താരങ്ങളുടെ വാദം.

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. താന്‍ ഒരു കാലത്ത് പച്ചക്കറികള്‍ കഴിക്കുവാന്‍ വെറുത്തിരുന്നു എന്നാല്‍ ഇപ്പോള്‍ ഞാന്‍ സസ്യാഹാരിയായി മാറിയിരിക്കുന്നുവെന്ന് റിതേഷ് പറയുന്നു. താന്‍ എന്തു കഴിക്കണം കഴിക്കേണ്ട എന്നതിനെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ജനീലിയ. എന്നും പച്ചക്കറികള്‍ ഉപയോഗിച്ചുള്ള പ്രത്യേക ജ്യൂസ് കുടിച്ചാണ് ദിവസം ആരംഭിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണത്തിനു മുന്‍പായി വെജ് സൂപ്പും ജെനീലിയ തനിക്കായി നല്‍കാറുണ്ടെന്നും റിതേഷ് പറഞ്ഞു. പെട്ടന്നുള്ള മാറ്റം ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും നടക്കാന്‍ സാധിക്കാത്തതല്ലെന്നും ഇരുവരും സാക്ഷ്യപെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button