
ബോളിവുഡ് കിങ് ഖാന്‍ കുള്ളനായി എത്തുന്നു. ആനന്ദ് എൽ.റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുള്ളന്റെ വേഷത്തില്‍ ഷാരൂഖ് എത്തുന്നത്. കത്രീന കൈഫും അനുഷ്‌ക ശർമയുമാണ് ചിത്രത്തില്‍ നായികമാര്‍. 2012ൽ ഇറങ്ങിയ ജബ് തക് ഹെ ജാൻ എന്ന സിനിമയ്ക്കു ശേഷം ഷാരൂഖിനൊപ്പം കത്രീന കൈഫും അനുഷ്‌ക ശർമയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ചിത്രത്തില്‍ പ്രണയത്തിന് മാത്രമല്ല പ്രാധാന്യമെന്നും കുള്ളൻ കഥാപാത്രമെന്നതിലുപരി ഷാരൂഖിന് ഈ സിനിമയിൽ ഏറെ ചെയ്യാനുണ്ടെന്നും സംവിധായകന്‍ ആനന്ദ് പറഞ്ഞു. മീററ്റ്, ഡൽഹി, മുംബയ്, യു.എസ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.
Post Your Comments