
സിനിമ മേഖലയില്‍ തന്നെ സ്വന്തം പേരില്‍ അറിയപ്പെടുന്നതിനാണ് പ്രയത്നിക്കുന്നതെന്ന് ശ്രുതി ഹാസന്. തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ ഹാസന്റെയും സരികയുടെയും മകളും ബോളിവുഡ് നടിയുമാണ് ശ്രുതി ഹാസന്. ഇവരുടെ മക്കളായതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. എന്നാല്‍ ഇവരുടെ പേരോ പദവിയോ ഉപയോഗിച്ച് ഒരു സിനിമയിലും അഭിനയിക്കാത്തതിന്റെ അഭിമാനവും തനിക്കുണ്ടെന്നു ശ്രുതി തുറന്നു പറയുന്നു.
തമിഴ്, ഹിന്ദി, കന്നട സിനിമാ മേഖലയില്‍ താരമായി മാറിയ ശ്രുതി ഹാസന് തന്റെ പുതിയ ചിത്രമായ ബെഹന്‍ ഹോഗി തേരി എന്ന ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകള്‍ പറയുന്നത് ഞാന്‍ കമല്‍ ഹാസന്റെയും സരികയുടെയും മകളായതിനാലാണ് കൂടുതല്‍ അവസരങ്ങള്‍ തനിക്ക് ലഭിക്കുന്നതെന്ന്. തന്നെ സംബന്ധിച്ച് അത്തരത്തിലുള്ള ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ശ്രുതി ഹാസന് വ്യക്തമാക്കി.
Post Your Comments