BollywoodCinemaGeneralMovie GossipsNEWS

സല്‍മാന്‍ പരിപാടിക്കിടെ ആരും കാണാതെ ജീന്‍സിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത്

ബോളിവുഡ് താരം സല്‍മാന്‍ ഇപ്പോള്‍ നിരാശയിലാണെന്നതാണ് സോഷ്യല്‍ മീഡിയയിലെയും ബിടൌണിലെയും പുതിയ ചര്‍ച്ച. പൊതുവെ അല്‍പം ഗൗരവം നിറഞ്ഞ മുഖത്തോടെ സ്വകാര്യചടങ്ങുകളില്‍ പോലും പങ്കെടുക്കുന്ന സല്‍മാന്‍ കഴിഞ്ഞ ദിവസം പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് മുതലാണ്‌ നടന്‍ നിരാശയിലാണെന്ന വാര്‍ത്ത പുറത്തുവന്നത്. സംഭാവമിങ്ങനെ..

പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സല്‍മാന്‍ പരിപാടിക്കിടെ ആരും കാണാതെ ജീന്‍സിന്റെ ചെറിയൊരു ഭാഗം മുറിച്ചെടുത്ത് വായിലേക്ക് എടുത്തിട്ടു. സംഭവം പാപ്പരാസികള്‍ ക്യാമറയിലാക്കി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇത് കണ്ടതോടെയാണ്‌ സല്‍മാന്‍ നിരാശായിലാണെന്ന വാര്‍ത്ത പരന്നത്.

എന്നാല്‍ ഇതൊക്കെ സല്ലുവിന്റെ പ്രചരണതന്ത്രങ്ങളാണെന്നാണ് ചില ആരാധകര്‍ പറയുന്നത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ട്യൂബ് ലൈറ്റില്‍ മനോദൗര്‍ബല്യമുള്ള യുവാവായാണ് സല്‍മാന്‍ എത്തുന്നത്. ഇതിന്റെ ഭാഗമായാണ് സല്‍മാന്‍റെ ജീന്‍സ് കഴിക്കലെന്നും അവര്‍ പറയുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button