
സിദ്ധിക്കിന്റെ അസോസിയേറ്റ് ഡയറക്റ്ററായിരുന്ന പ്രജീഷ് സെന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ഫുട്ബോള്‍ പ്രമേയമാകുന്ന ചിത്രം ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വി.പി സത്യന്റെ് ജീവിതകഥയാണ് പങ്കുവെയ്ക്കുന്നത്. ജയസൂര്യയാണ് വി.പി സത്യനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒരു നടന് ലഭിക്കുന്ന അപൂര്‍വ്വ ഭാഗ്യമാണ് ഒരു കായിക താരത്തിന്റെ ജീവിതം മുന്‍നിര്‍ത്തി മേക്കപ്പ് ഇടുകയെന്നത്, മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കോ, മോഹന്‍ലാലോ ഇത്തരമൊരു അവസരം കൈവന്നിട്ടില്ല. ഇന്ത്യന്‍ ഫുട്ബോളിനും, കേരളാ ഫുട്ബോളിനും വി.പി സത്യന്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. വി.പി സത്യന്റെ ജീവിതകഥ സത്യസന്ധമായി വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍.ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറില്‍ ടി.എല്‍ ജോര്‍ജ്ജ് നിര്മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനായ പ്രജീഷിന്‍റെത് തന്നെയാണ്.
Post Your Comments