
ഗിന്നസ് പക്രു-ജയറാം ടീം അച്ഛനും മകനുമായി അഭിനയിച്ച ‘മൈ ബിഗ് ഫാദര്‍’ തമിഴിലേക്ക്. ചിത്രത്തിന്റെ് സംവിധായകനായ മഹേഷ് ശ്രീനിവാസനാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. ‘മൈ ബിഗ് ഫാദര്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ നിരവധി പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മഹേഷ് ശ്രീനിവാസന്‍ വ്യക്തമാക്കി. തമിഴില്‍ ഗിന്നസ് പക്രു തന്നെ അച്ഛന്‍ വേഷം അവതരിപ്പിക്കുമ്പോള്‍ ജയറാമെന്ന കഥാപാത്രത്തെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. തമിഴിലെ പ്രമുഖ നടന്‍ തന്നെ പക്രുവിന്‍റെ മകനായി എത്തുമെന്നാണ് സൂചന.
Post Your Comments