ബ്രിട്ടീഷ് ചലച്ചിത്രകാരന് ജെയിംസ് എര്‍സ്കിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സച്ചിന് എ ബില്ല്യന്‍ ഡ്രീംസ്’ ബോക്സോഫീസില്‍ ചരിത്രം രചിക്കുമ്പോള്‍ സച്ചിന്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടിത്താരത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. എട്ടു വയസ്സുകാരന് മിഖയില്‍ ഗാന്ധിയാണ് കുഞ്ഞു സച്ചിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. 300 കുട്ടികളില്‍ നിന്നുമാണ് മിഖയിലിനെ കുഞ്ഞു സച്ചിനായി തെരഞ്ഞെടുത്തത്. ഒരു കാസ്റ്റിംഗ് ഏജന്റ് വഴിയാണ് സച്ചിന് ചിത്രത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. ഒഡിഷന് പങ്കെടുക്കാന്‍ പോയത് പ്രതീക്ഷയില്ലാതെയായിരുന്നെന്നു മിഖയിലിന്റെ പിതാവ് യാസ്മിന് ഒരു ടിവി അഭിമുഖത്തില്‍ വ്യക്തമാക്കി. ബാല്യകാലത്തിലെ സച്ചിനെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമാക്കിയ മിഖയിലിന്റെ ഇഷ്ട ക്രിക്കറ്റ് താരങ്ങള്‍ സച്ചിനും വിരാട് കൊഹ്ലിയും സുരേഷ് റെയ്നയുമാണ്.
Post Your Comments