CinemaNEWSTollywood

ഇന്ത്യയില്‍ നിന്ന് 500 കോടി നേട്ടവുമായി ‘ബാഹുബലി’

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് ബാഹുബലി-2. ഇന്ത്യയില്‍ നിന്ന് 500 കോടി കളക്ഷനോടെ ‘ബാഹുബലി-2’ പുതിയ ചരിത്രം കുറിച്ചു. ഒരു ഇന്ത്യന്‍ ചിത്രം ആദ്യമായാണ് 500 കോടിയെന്ന അപൂര്വ്വ നേട്ടം സ്വന്തമാക്കുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്തേക്കാള്‍ പ്രേക്ഷക സ്വീകര്യതയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ലഭിച്ചത്. കട്ടപ്പ ബാഹുബലിയെ കൊല്ലുന്ന രംഗത്തോടെയാണ് ബാഹുബലിയുടെ ആദ്യ പാര്ട്ട് അവസാനിച്ചത്. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന ഉത്തരം തേടിയാണ് രണ്ടാം ഭാഗത്തിന്റെ സഞ്ചാരം. രാജമൗലിയുടെ വ്യത്യസ്ത മേക്കിംഗ് ശൈലിയാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകര്‍ഷിച്ചത്. ഇന്ത്യയിലും വിദേശത്തും പ്രദര്‍ശന വിജയം തുടരുന്ന ‘ബാഹുബലി ദി കണ്ക്ലൂരഷന്‍’ ലോക സിനിമയുടെ ചരിത്രതാളുകളില്‍ തന്നെ ഒരു വിസ്മയ ചിത്രമായി മാറുകയാണ്‌.

shortlink

Post Your Comments


Back to top button