CinemaNEWS

സിനിമയ്ക്ക് ‘രണ്ടാമൂഴം’ എന്ന പേര് സ്വീകരിക്കാനാകില്ല; പ്രതികരണവുമായി സംവിധായകന്‍

എം.ടി യുടെ ‘രണ്ടാമൂഴം’ ചലച്ചിത്ര രൂപമാകുമ്പോള്‍ അതിന് മഹാഭാരതമെന്ന പേര് നല്‍കാനാവില്ലെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് ‘രണ്ടാമൂഴം’ എന്ന പേര് സ്വീകരിക്കാനാകില്ലെന്ന വാദവുമായി സംവിധായകന്‍ വിആര്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. ഇന്ത്യയ്ക്ക് പുറത്തും അന്യഭാഷകളിലും റിലീസ് ചെയുന്ന ചിത്രമാണിത് അതിനാല്‍ ഈ പേരിനേക്കാളും ജനശ്രദ്ധയാകര്‍ഷിക്കുന്നത് മഹാഭാരതം എന്ന പേര് നല്‍കുമ്പോഴാണ്. ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ഞങ്ങൾ ഇതുവരെ വിചാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം ആയിരം കോടി ബഡ്ജറ്റിലാണ് നിർമിക്കുന്നത്. മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ മറ്റു പ്രമുഖ നടന്മാരും അഭിനയിക്കും. ചിത്രത്തിന്റെ കാസ്റ്റിംഗ് നടത്തുന്നത് ഒരു രാജ്യാന്തര ഏജൻസി ആണ്.

shortlink

Post Your Comments


Back to top button