കോളിവുഡില്‍ നിറഞ്ഞു നിന്ന ഒരു പ്രണയമായിരുന്നു വിശാലിന്റെയും വരലക്ഷ്മിയുടെയും. എന്നാല്‍ ഇരുവരും വളരെപെട്ടന്ന് തന്നെ വേര്‍പിരിഞ്ഞു. പ്രണയവും പ്രണയപരാജയവുമൊക്കെയായി വാർത്തകളിൽ നിറഞ്ഞു നിന്ന ഇരുവരും വീണ്ടും ഒന്നിക്കുന്നതായി സൂചന. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന സണ്ടൈക്കോഴി 2 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇരുവരും സമ്മതിച്ചതായാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
പിണക്കമെന്നത് തങ്ങളുടെ സ്വകാര്യ വിഷയമാണെന്നും അത് തൊഴിലിനെ ബാധിക്കരുതെന്ന് നിർബന്ധമുണ്ടെന്നും ഇരുതാരങ്ങളും അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
Post Your Comments