GeneralNEWS

വര്‍ഷങ്ങള്‍ക്ക് ശേഷം ബിജുമേനോന്‍-സംയുക്ത താരദമ്പതികള്‍ ക്യാമറയ്ക്ക് മുന്നില്‍!

മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങി ഹിറ്റ് ചിത്രങ്ങളില്‍ ജോഡിയായി അഭിനയിച്ച സംയുക്ത-ബിജു മേനോന്‍ താര ദമ്പതികള്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ഇത്തവണ സിനിമയ്ക്ക് വേണ്ടിയല്ല ഇവര്‍ ഒന്നിക്കുന്നത്. മലയാള മനോരമ പ്രിവിലേജ്‌ കാർഡിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. വിവാഹ ശേഷം സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല. ബിജുമേനോന്‍റെ നായികയായി തന്നെ സംയുക്ത മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് താരത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍.

shortlink

Post Your Comments


Back to top button