എം.ടി യുടെ നോവല്‍ ‘രണ്ടാമൂഴം’ സിനിമയായാല്‍ അതിനു ‘മഹാഭാരതം’ എന്ന പേരിടുന്നതിനെ വിമര്‍ശിക്കേണ്ടതില്ലെന്ന വാദവുമായി സ്വാമി സന്ദീപനാന്ദ ഗിരി. 1000കോടി മുതൽമുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായിമാറാൻ പോകുന്നപോകുന്ന സിനിമയ്ക് ‘മഹാഭാരത’മെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും സന്ദീപനാന്ദ ഗിരി ചോദിക്കുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് സന്ദീപാനന്ദ നിലപാട് വ്യക്തമാക്കിയത്.
സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
എന്തുകൊണ്ട് മഹാഭാരതമെന്നപേർ?
പ്രിയ സുഹൃത്തുക്കളേ രണ്ടാമൂഴം എന്നത് മലയാള ശബ്ദമാണ്.1000കോടി മുതൽമുടക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായിമാറാൻ പോകുന്ന സർവോപരി ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കാൻ പോകുന്ന സിനിമയ്ക് മഹാഭാരതമെന്ന പേരിടുന്നതുകൊണ്ട് എന്താണ് കുഴപ്പം?
അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നപരാതി പറഞ്ഞോ?
പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയിൽ എവിടെയാ ഹനുമാനും ലങ്കയും?
വ്യാസന്റെ രാമനോ സീതയോ അല്ല വാത്മീകിയുടെ രാമനും സിതയും,
ഇതുരണ്ടുമല്ല ഗോസ്വാമി തുളസീദാസിന്റെ രാമനും സീതയും അവിടെ പ്രാമുഖ്യം ഹനുമാനാണ്.
ഇതിൽനിന്നെല്ലാം വിത്യസ്തമാണ് കബരാമായണത്തിൽ രാമൻ.
വാസിഷ്ഠത്തിലേക്കുവരുന്പോൾ ഇതെല്ലാം മാറിമറയുന്നു.
ഭാഗവതത്തിലെ കൃഷ്ണനല്ല മഹാഭാരതത്തിലെ കൃഷ്ണൻ.
ഇതുരണ്ടുമല്ല നാരായണീയത്തിലെ കൃഷ്ണൻ.
ഗോപികാഗീതത്തിലെ കൃഷ്ണനല്ല ഭഗവത്ഗീതയിലെ കൃഷ്ണൻ.
അപ്പോൾ കൃഷ്ണനും രാമനും ഒരുപാടുണ്ടോ?
ഇല്ല. യോവേദാർത്ഥകൃഷ്ണരാമയോ:
രാമനും കൃഷ്ണനുമെല്ലാം വേദ താല്പര്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സാരം.
മോഹൻലാൽ എന്ന മഹാനടൻ തന്റെ ഓരോരോമകൂപങ്ങളേയും മഹാഭാരതത്തിലെ ഭീമനിലേക്ക് സന്നിവേശിപ്പിക്കുന്ന മഹാപ്രയാണത്തിലാണിപ്പോൾ,
നമ്മുടെ എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയുമാണ് വാസുവേട്ടനും,ലാലേട്ടനും ഇപ്പോൾവേണ്ടത്.
മാനുഷികവികാരങ്ങളെല്ലാമുള്ള സുന്ദരനായഭീമനാണ് എം.ടിയുടെ ഭീമൻ.
നമുക്ക് കാത്തിരിക്കാം,
എം.ടി.മലയാളത്തിനു സമ്മാനിച്ചതത്രയും ഉദാത്തങ്ങളാണ്.
എം.ടി.യെ വായിക്കാത്തവർക്കായി വാരണസി’എന്ന പുസ്തകം നിർദേശിക്കാം.
‘വാരണസി’എന്ന കൊച്ചു പുസ്തകം വായിച്ചാൽ നിങ്ങൾ ഉടൻ വാരണസിയിൽ പോകാൻ തയ്യാറെടുക്കും.
എം.ടി യിലൂടെ പ്രവർത്തിക്കുന്നത് വ്യാസനാണ് സംശയിക്കണ്ട.
എം.ടിയുടെ രണ്ടാമൂഴം മഹാഭാരതമെന്ന പേരിൽ സിനിമയായി വന്നാൽ ഇതുവരെ മഹാഭാരതം വായിക്കാത്ത സകലർക്കും മഹാഭാരതം ആഴത്തിൽ പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്നതിലും സംശയം വേണ്ട.
Post Your Comments