തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പുതിയ ചിത്രമായ കാല കരികാലനെ വിവാദങ്ങള്‍ പിന്തുടരുകയാണ്. ചിത്രത്തിന്‍റെ പേരും തിരക്കഥയും മോഷ്ടിച്ചതാണെന്നതാണ് പുതിയ ആരോപണം. ചെന്നൈ കരപ്പാക്കം ഭാരതി സാലൈ സ്വദേശിയായ തിരക്കഥാകൃത്ത് രാജശേഖരന്‍ (നാഗരാജ്) ആണ് പരാതിയുമായി രംഗത്തെത്തിയത്. ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് രാജശേഖരന്‍ പരാതി.
കാലാകരികാലന്‍ എന്ന പേരില്‍ ഒരു സിനിമ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സില്‍ 1996 ഏപ്രില്‍ 24ന് രജിസ്ട്രര്‍ ചെയ്തതിന്‍റെ രേഖകളും പരാതിക്കൊപ്പം ഇദ്ദേഹം പൊലീസില്‍ സമര്‍പ്പിച്ചു. സിനിമയുടെ വ്യക്തമായ വിവരങ്ങള്‍ രജനീകാന്തിനും രജനി ഫാന്‍സ് ക്ലബ് മാനേജര്‍ സത്യ നാരായണനും അറിവുള്ളതാണെന്നും പരാതിയില്‍ അദ്ദേഹം അവകാശപ്പെടുന്നു. ചില പ്രശ്നങ്ങള്‍ കാരണം കരികാലന്‍ ചോള രാജാവിനെ ആസ്പദമാക്കിയുള്ള സിനിമ ഇടയ്ക്കുവെച്ച് ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
രജനിയെ കേന്ദ്ര കഥാപാത്രമാക്കി കബാലിക്ക് ശേഷം പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രാമാണ് കാല. മരുമകന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. താന്‍ ചെയ്യാനിരുന്ന പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചത് നിരാശപ്പെടുത്തിയെന്ന് രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാലായുടെ ഷൂട്ടിങ് കഴിഞ്ഞദിവസം മുംബൈയില്‍ ആരംഭിച്ചു.
Post Your Comments